Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Suspects

ഗൃ​ഹ​നാ​ഥ​നെ കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച: ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ

മ​​​ണ്ണു​​​ത്തി: ഗൃ​​​ഹ​​​നാ​​​ഥ​​​നെ കെ​​​ട്ടി​​​യി​​​ട്ട് 45.5 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​വും അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ. അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ലോ​​​റി ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ മ​​​ഹാ​​​രാ​​ഷ്‌​​ട്ര പൂ​​​ന സ്വ​​​ദേ​​​ശി ആ​​​കാ​​​ശ് ഷി​​​ൻ​​​ഡെ, രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി മ​​​ജീ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

മ​​​റ്റു പ്ര​​​തി​​​ക​​​ളാ​​​യ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സൂ​​​ര​​​ജ് പ​​​വാ​​​ർ, വി​​​ക്കി പ​​​വാ​​​ർ, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സ്വ​​​ദേ​​​ശി നീ​​​ലേ​​​ഷ് ഷി​​​ൻ​​​ഡെ എ​​​ന്നി​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​നു​​​ണ്ട്. ഇ​​​വ​​​രി​​​ൽ സൂ​​​ര​​​ജ് പ​​​വാ​​​ർ പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​​യി​​​ലെ​​​യും രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ലോ​​​റി പേ​​​ട്ട​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്ന് ഒ​​​ല്ലൂ​​​ർ എ​​​സി​​​പി കെ.​​​പി. തോം​​​സ​​​ൺ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ജൂ​​​ൺ ഏ​​​ഴി​​​ന് പു​​​ല​​​ർ​​​ച്ചെ ചെ​​​റു​​​വാ​​​റ വീ​​​ട്ടി​​​ൽ സോ​​​മ​​​ശേ​​​ഖ​​​ര​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണു ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്ക്വാ​​​ഡും മ​​​ണ്ണു​​​ത്തി എ​​​സ്എ​​​ച്ച്ഒ ബി​​​ജു, എ​​​സ്ഐ ശ്രീ​​​ഹ​​​രി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​വും ചേ​​​ർ​​​ന്നാ​​​ണ് രാ​​​ജ​​​സ്ഥാ​​​നി​​​ലും മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലും പോ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​ക​​​ളെ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

പ്ര​​​തി​​​ക​​​ളി​​​ൽ മൂ​​​ന്നു ​പേ​​​ർ ക​​​വ​​​ർ​​​ച്ചാ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ണ്. ആ​​​രു​​​ടെ പേ​​​രി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ മു​​​ൻ​​​പ് കേ​​​സു​​​ക​​​ളി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up